പയ്യാവൂർ: പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ മിഷന്റെ അക്ഷരയാത്ര, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏകദിന ശിൽപ്പശാല, മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണം എന്നിവ ചാളംവയൽ ഉന്നതിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബീന ബാബു ആമുഖ പ്രഭാഷണം നടത്തി. കുട്ടികൾ സ്‌കൂളുകളിൽ കൃത്യമായി എത്തുന്നുണ്ടോ എന്നറിയുന്നതിനായി വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പും മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി. തങ്കമണി, വാർഡ് മെമ്പർമാരായ ഷഹന, മോഹനൻ, സെമീന, ജോബി രാഘവൻ, ശ്രീമിന, അനുഷ സുനിൽ, സൗമിനി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |