SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സി.പി.എം

cpm
സി.പി.എം

പി. ജയരാജന് സംസ്ഥാനതല ചുമതല


കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സി.പി.എം. ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം. ആദ്യഘട്ടമായി കാസർകോട് ജില്ലയിൽ ഏരിയാ തലങ്ങളിൽ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങൾ വിളിച്ചുചേർത്തു. എല്ലാ ജില്ലകളിലും സമാന കമ്മിറ്റികൾ രൂപീകരിക്കാനാണ് പാർട്ടി തീരുമാനം. മുതിർന്ന നേതാവ് പി. ജയരാജനാണ് ഇതിന്റെ സംസ്ഥാനതല ചുമതല.
പാർട്ടി കേഡർമാരും അനുഭാവികളും ക്ഷേത്ര പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്നതാണ് പൊതുനിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ മലബാറിലായിരിക്കും നടപ്പിലാക്കുക. ക്ഷേത്ര ആഘോഷങ്ങളിലും പരിപാടികളിലും സജീവമായി ഇടപെടാനാണ് ആലോചന.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയ ബി.ജെ.പി, ക്ഷേത്ര കമ്മിറ്റികളിലെ ആർ.എസ്.എസ് സാന്നിദ്ധ്യം കൃത്യമായി ഉപയോഗിച്ചെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ഉള്ളത്.
പാർട്ടി പ്രവർത്തകർ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന സാഹചര്യം മുൻനിർത്തി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നേരത്തേ നടത്തിയ വിവാദ പ്രസ്താവനയും ഇതേ ആശങ്കയുടെ ഭാഗമായിരുന്നു. ഇതിന് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്ഷേത്ര കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL