SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

തീയ്യറേത്ത് തറവാട് കുടുംബയോഗം

family
തീയ്യറേത്ത് തറവാട് കുടുംബയോഗം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അഴീക്കോട്: ഞെഴുവിൽ ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തീയ്യറേത്ത് തറവാട് അംഗങ്ങളുടെ വിശാല കുടുംബയോഗം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബബന്ധങ്ങളുടെ ആഴവും വ്യാപ്തിയും വർദ്ധിക്കണമെങ്കിൽ കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര ബഹുമാനവും സ്‌നേഹവും വിശ്വാസവും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഞെഴുവിൽ ദേവസ്ഥാനം ട്രസ്റ്റ് പ്രസിഡന്റ് രാജൻ തീയറേത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി രാജേഷ് തീയറേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഹരിദാസ് കണക്കുകളും അവതരിപ്പിച്ചു. ലീഗൽ അഡ്വൈസർ അഡ്വ. ടി. നിർമലകുമാരി ദേവസ്ഥാനം സംബന്ധിച്ച നിയമപരമായ കാര്യങ്ങളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സി. രാജീവൻ നമ്പ്യാർ, ടി. മുരളീധരൻ, ടി. രഘുനാഥൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. ഗംഗാധരൻ നമ്പ്യാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉഷ കുമാരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL