SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

ജനകീയ കൺവൻഷൻ

conven
ജനകീയ കൺവൻഷൻ കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

എരഞ്ഞോളി: മനുഷ്യരാശിയെ സർവ്വനാശത്തിലേക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന്, മലിനീകരണ വിപത്തിനെതിരെ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വടക്കുമ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. കൺവൻഷൻ കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുകുന്ദൻ മഠത്തിൽ കർമ്മ പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് എക്‌സൈസ് ഓഫീസർ കെ.പി കരുണാകരൻ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.കെ ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശ്രീഷ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ പ്രസന്ന, പി.കെ മിഥുൻ, സുശീൽ ചന്ദ്രോത്ത്, എ.കെ രമ്യ, സി. സഫീറ, കെ. രാജീവൻ, എ. രമേശ് ബാബു, എം. രാജൻ, അസീസ് കോറോത്ത്, ടി.കെ ഷമീം സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CONVENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL