SignIn
Kerala Kaumudi Online
Saturday, 17 October 2026 10.32 AM IST

സ്നേഹക്കൂടിൽ ഓണക്കിറ്റ് വിതരണം

onakit
ഓണക്കിറ്റ് വിതരണം ബി. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യുന്നു

ധർമ്മടം: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ധർമ്മടം സ്‌നേഹക്കൂടിൽ, പാവപ്പെട്ട രോഗികൾക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യ നീതി വകുപ്പ്, ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.പി അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ മേജർ പി. ഗോവിന്ദൻ സ്വാഗതവും മാനേജിംഗ് ട്രസ്റ്റി കെ.എസ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ഡോ. ടി. മധുസൂദനൻ, ഡോ. രാജീവ് നമ്പ്യാർ, കേണൽ ബി.കെ നായർ, പി.വി ലക്ഷ്മണൻ, വയോമിത്രം കോ ഓർഡിനേറ്റർ നവീന, ടി.എം ദിലീപ് കുമാർ സംസാരിച്ചു. രവീന്ദ്രൻ മുരിക്കോളി, കെ.കെ സന്തോഷ് കുമാർ, ഇ. പ്രദീപ്, പ്രൊഫ. കെ. കുമാരൻ, ഡോ. ശ്രീജിത്ത്, സ്‌മൈലേഷ്, സുഖദ, കെ.കെ സുധാമണി, പി. ശ്രീജ, അജയകുമാർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ONAKIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL