SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.41 AM IST

കുടുംബശ്രീ ഓണം വിപണനമേള

kusri-

ചെറുവത്തൂർ: കുടുംബശ്രീ കാസർകോട് ജില്ലാമിഷന്റെ സഹകരണത്തോടെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് ഓണം വിപണന മേള സംഘടിപ്പിച്ചു. ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരം, കുടുംബശ്രീ അഗ്രി കിയോസ്ക് പരിസരം എന്നിവിടങ്ങളിലാണ് മേള ഒരുക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ശശിധരൻ, വി.വി റീന, ടൗൺ വാർഡ് മെമ്പർ എം.വി.ഷിജു അടക്കമുള്ള ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർമാരായ കവിത, ദിവ്യ, സി.ഡി.എസ്, എ.ഡി.എസ് മെമ്പർമാർ, ആർ.പിമാർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KUDUMBASRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL