SignIn
Kerala Kaumudi Online
Friday, 09 October 2026 2.25 AM IST

'അഗ്രികോൺ 2026" 16ന് തൃശൂരിൽ

കൊച്ചി: കർഷകർക്ക് ആധുനിക സാങ്കേതികവിദ്യകൾ, വിപണിസാദ്ധ്യതകൾ, കാർഷിക സംരംഭകത്വം എന്നിവ പരിചയപ്പെടുത്തുന്ന 'അഗ്രികോൺ 2026" 16ന് തൃശൂരിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കും. ടൈ കേരളയും കേരള കാർഷിക സർവകലാശാലയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കൃഷിയെ വിജയകരമാക്കുന്ന മാർഗങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, ഉത്പന്നങ്ങൾക്ക് മൂല്യവർദ്ധന സാദ്ധ്യതകൾ, കാർഷിക-സാങ്കേതിക സ്റ്റാർട്ടപ്പുകൾ എന്നിവയെക്കുറിച്ച് അറിയാൻ കർഷകർക്കും സംരംഭകർക്കും അവസരമൊരുക്കും. കാർഷിക സ്റ്റാർട്ടപ്പുകൾക്കായി പിച്ചിംഗ് മത്സരവും സംഘടിപ്പിക്കും. കാർഷിക ഉത്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, യന്ത്രങ്ങൾ, സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും. കർഷകർ, സംരംഭകർ, സംരംഭങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AGRICON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL