തിരുവനന്തപുരം: കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'സ്കിൽ കേരളം- എമർജിംഗ് ടെക്നോളജി സ്കില്ലിംഗ് പ്രോഗ്രാമി'ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ 'ആക്സിലറേറ്റ് കേരള'യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സർവകലാശാലാ കാമ്പസുകൾ വെറുതെ തല്ലുകൂടാനുള്ള സ്ഥലമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. അങ്ങനെ തല്ലുകൂടുന്നവരെ പുതിയ ജെൻ സി സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയക്കാരും മാറേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സജ്ജമാണ്. ഐ.ടി മേഖലയിലെ മാറ്റങ്ങൾ യുവാക്കൾ കാണുന്നുണ്ട്. കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ നാട്ടിൽ തന്നെയുണ്ടാകുമെന്ന ആത്മവിശ്വാസം അവരിലുണ്ടായാൽ പിന്നെ യുവാക്കളെ പിടിച്ചാൽ കിട്ടില്ല.
യുവാക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടേ ഏത് സർക്കാരിനും മുന്നോട്ട് പോകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. എമേർജിംഗ് ടെക്നോളജിയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകളും സർക്കാരും ഒന്നിച്ചുചേർന്നുള്ള ദൗത്യമാണ് സ്കിൽ കേരള പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Minister P.K. Kunhalikutty inaugurated the 'Skill Keralam - Emerging Technology Skilling Program' in Thiruvananthapuram, emphasizing the inadequacy of mere degrees. He stated that equipping students with skills could lead to innovation and entrepreneurship. The program, part of the Chief Minister's 100-day action plan for higher education students, is implemented by the ICT Academy of Kerala under 'Accelerate Kerala' to leverage emerging technological opportunities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |