SignIn
Kerala Kaumudi Online
Friday, 09 October 2026 2.25 AM IST

 സി.പി.എം വിപുലീകൃത കമ്മിറ്റിക്ക് സമാപനം: നേതാക്കൾക്കെതിരെ വിമർശന ശരങ്ങൾ

അടിമാലി: നേതാക്കളെ വിമർശിച്ചും പോരായ്മകൾ ചൂണ്ടിക്കാട്ടിയും രണ്ട് ദിവസം നീണ്ടു നിന്ന സി.പി.എം ജില്ലാ വിപുലീകൃത കമ്മിറ്റിക്ക് സമാപനം. 129 പ്രതിനിധികൾ പങ്കെടുത്തു. 30 പ്രതിനിധകൾ ചർച്ചയിലും പങ്കെടുത്തു. പൊതുചർച്ചയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി സി.വി. വർഗീസും മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റങ്ങളായ കെ.കെ. ജയചന്ദ്രൻ, എം. സ്വരാജ്, എം.ബി. രാജേഷ് എന്നിവർ പങ്കെടുത്തു. അടിമാലി അമ്പലപടിയിൽ നിന്ന് തുടങ്ങിയ ബഹുജന റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. തുടർന്ന് അടിമാലി പഞ്ചായത്ത് മൈതാനിയിൽ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ സംസാരിച്ചു. കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.

ഏഴ് ക്ഷണിതാക്കളെ തിരഞ്ഞെടുത്തു
ജില്ലാ വിപുലീകൃത കമ്മറ്റി ഏഴ് പേരെ ക്ഷണിതാക്കളായി തിരഞ്ഞെടുത്തു. എസ്. സാബു, വി.സി. അനിൽ, ചാണ്ടി പി. അലക്സാണ്ടർ, അഡ്വ. എ. രാജ, എസ്. സുധീഷ്, ബി. അനൂപ്, സബീന ബിഞ്ചു എന്നിവരാണ് ക്ഷണിതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL