SignIn
Kerala Kaumudi Online
Friday, 09 October 2026 2.24 AM IST

അസി.എൻജിനീയറുടെ വാദം പൊളിയുന്നു, കടനാട്ടിൽ വിവാദം പുകയുന്നു

കടനാട്: ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി സ്ഥാപിച്ച കൂറ്റൻ ഗ്രാനൈറ്റ് ശിലാഫലകത്തിന്റെ നിർമാണച്ചെലവിനെച്ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിൽ. ശിലാഫലകത്തിന് 30000 രൂപ ചെലവായെന്നും അസി.എൻജിനീയറുടെ നിർദേശപ്രകാരമാണ് ഇത്രയും വലിയ ഫലകം നിർമ്മിച്ചതെന്നും കരാറുകാരൻ ജിജി കുര്യാക്കോസ് വെളിപ്പെടുത്തി. അതേസമയം, ശിലാഫലകത്തിന് ചെലവായത് 8000ൽപരം രൂപ മാത്രമാണെന്ന് അവകാശപ്പെട്ട് അസി.എൻജിനീയർ അനീഷ് പഞ്ചായത്തിന് രേഖാമൂലം അപേക്ഷ നൽകി.

ഇതോടെ ശിലാഫലകത്തിന്റെ യഥാർഥ നിർമാണച്ചെലവ് സംബന്ധിച്ച് വീണ്ടും ചോദ്യമുയരുകയാണ്.

എട്ടടിയോളം ഉയരമുള്ള ഗ്രാനൈറ്റ് സ്ഥാപിച്ചാണ് ശിലാഫലകം നിർമ്മിച്ചതെന്ന് കരാറുകാരൻ പറഞ്ഞു. ഇതിന് തേക്കിന്റെ ഫ്രെയിമും ഉപയോഗിച്ചിട്ടുണ്ട്. പണിയുടെ പുരോഗതി സംബന്ധിച്ചും നേരത്തെ ചെറിയൊരു ഫലകം നിർമ്മിച്ചിരുന്നു. ഇതിന് ഏകദേശം 5000ത്തോളം രൂപയുടെ ചെലവായെന്നും ഇത് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്ന കാര്യമാണെന്നും കരാറുകാൻ പറയുന്നു. അതേസമയം തന്റെ വിശദീകരണം പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് അസി.എൻജിനിയർ അപേക്ഷ നൽകിയിരിക്കുന്നത്.


വിവാദം മുറുകുന്നു

ശിലാഫലകത്തിന് കാൽലക്ഷത്തിൽപരം രൂപ ചെലവായെന്ന കാര്യം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തയിലെ പരാമർശം ചേർത്തുകൊണ്ട് ശിലാഫലകത്തിന് 8000 രൂപ മാത്രമാണ് ചെലവായതെന്ന് അവകാശപ്പെട്ട് അസി.എൻജിനീയർ അനീഷ് രംഗത്തുവന്നത്. ഇപ്പോൾ കരാറുകാരന്റെ വെളിപ്പെടുത്തലോടെ വിവാദം കൂടുതൽ സങ്കീർണമാകുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ENGINEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL