കുന്നംകുളം : മേള രണ്ട് ദിവസം പിന്നിട്ടപ്പോൾ അഞ്ച് താരങ്ങളുടെ 'ഇരട്ടപ്പൊൻ' വേട്ട. രണ്ട് ഇനങ്ങളിൽ വീതം ഒന്നാം സ്ഥാനത്തെത്തിയാണ് സ്വർണനേട്ടം സ്വന്തമാക്കിയത്.സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 400, 600മീറ്ററിൽ ഒന്നാമത്തെിയ സി. ഋഷികേശ്,സബ് ജൂനിയർ പെൺകുട്ടികളിൽ ലോംഗ് ജമ്പ്, 400 മീറ്റർ എന്നിവയിൽ വി.എസ്.ദേവഹാരയും ഇരട്ട സ്വർണം നേടി. ജൂനിയർ വിഭാഗത്തിൽ 1500, 800 എന്നിവയിൽ ഒന്നാമത്തെിയാണ് സുജിത് പ്രമോദിന്റെ നേട്ടം. ജൂനിയർ പെൺകുട്ടികളിൽ 400 മീറ്റർ, ലോംഗ് ജമ്പ് എന്നിവയിലെ വിജയത്തിലൂടെ ജി.പി.അശ്വതിയും ഇരട്ടസ്വർണം നേടി. സീനിയർ പെൺകുട്ടികളിൽ 1500, 800 മീറ്ററിൽ ഇ.ആർ.കാർത്തികയും ഇരട്ട സ്വർണം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |