SignIn
Kerala Kaumudi Online
Friday, 09 October 2026 2.24 AM IST

ആസ്റ്ററിൽ സെറാമിക് മുട്ടുമാറ്റൽ

knee

കൊച്ചി: ടോട്ടൽ സെറാമിക് നീ ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സമ്പൂർണ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റിയിൽ പൂർത്തിയാക്കി. എറണാകുളം സ്വദേശിയായ 53കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് വർഷമായി കടുത്ത കാൽമുട്ട് വേദന അനുഭവിച്ചിരുന്ന രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുകയും മുട്ടിന് വളവ് രൂപപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്. മുട്ടുമാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തേയ്മാന നിരക്കുള്ള ടോട്ടൽ സെറാമിക് ഇംപ്ലാന്റാണ് ഉപയോഗിച്ചതെന്ന് ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. എസ്. വിജയ മോഹൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL