SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.50 PM IST

കെ.എസ്.എസ്.പി.എ സമ്മേളനം

mla-

വെള്ളരിക്കുണ്ട് : കെ.എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള വരവേൽപ്പും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. സമ്മേളനം കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. നവാഗതരെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം വരവേറ്റു.

ഡി.സി.സി. സെക്രട്ടറി ഹരീഷ് പി. നായർ, ഐ.എൻ.സി ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ഇ.ടി. സെബാസ്റ്റ്യൻ, കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, ഇ. മോഹനൻ, തോമസ് മാത്യു, ജി. മുരളീധരൻ, പി.എം. അബ്രഹാം, ജോസഫ്, കെ. കുത്തമ്പു നായർ, പി.എ. ജോസഫ്, എം.യു. തോമസ്, സി.വി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CONFERANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL