
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിച്ച് കേന്ദ്രസർക്കാർ നിശ്ചയിച്ച 125 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘം ഹോസ്ദുർഗ്, മടിക്കൈ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകോട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ വൈസ് സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മിനി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ജില്ലാ പ്രസിഡന്റ് ഹരീഷ് കുതിരപ്പാടി, സംസ്ഥാന സമിതി അംഗം കൃഷ്ണൻ കേളോത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഭരതൻ കല്യാൺ റോഡ്, ഗീതാബാലകൃഷ്ണൻ , സുനിൽ വാഴക്കോട്, പ്രദീപ് കേളോത്ത്, യശ്വന്തി ബെജ്ജ, ഭാസ്‌കരൻ പൊയ്‌നാച്ചി, മണി വാഴക്കോട്, രാമചന്ദ്രൻ തട്ടുമ്മൽ, കുഞ്ഞികൃഷ്ണൻ പുല്ലൂർ, ബാബുമോൻ കാസർകോട് എന്നിവർ പ്രസംഗിച്ചു പത്മാവതി കോട്ടപ്പാറ സ്വാഗതവും ഉദയകുമാരി പള്ളോട്ട് നന്ദിയും പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |