
മാവുങ്കാൽ: രാംനഗർ സ്വാമി രാംദാസ് സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ 1984 - 85 ഏഴാം ക്ലാസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കുടുംബസംഗമവും ഓണാഘോഷവും മാവുങ്കാൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സിനിമാ , സീരിയൽതാരം സി.വി.വത്സരാജ് നിർവ്വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് കുഞ്ഞി നാരായണൻ എക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ കോർഡിനേറ്ററും ഹോസ്ദുർഗ് ഡെപ്യുട്ടി തഹസിൽദാറുമായ ഗോപാലകൃഷ്ണൻ നെല്ലിത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രകാശൻ മൊട്ടമ്മൽ , ഉമ വാഴക്കോട്, വിനു നെല്ലിത്തറ, രാമകൃഷ്ണൻ വാഴക്കോട്, ശോഭ കുന്നുമ്മൽ , സി ജയന്തി എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മ സെക്രട്ടറി വിജയൻ കാട്ടുകുളങ്ങര സ്വാഗതവും സുധ മാവുങ്കാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് തിരുവാതിര കളി ,കൈകൊട്ടി കളി, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |