
കാഞ്ഞങ്ങാട്: കേരള വെളുത്തേടത്ത് നായർ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ചാലിങ്കാൽ എസ്.എൻ.ഓഡിറ്റോറിയത്തിൽ തുടക്കം. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു.. വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സിനിമാ സീരിയൽ നടി നിഷ സാരംഗ് വിശിഷ്ടാതിഥിയായി. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.രവീന്ദ്രൻ, കെ.ബി.ശ്രീധരൻ കെ.വി.വിജയൻ എന്നിവർ പ്രസംഗിച്ചു. ആദര സമ്മേളനം കെ.വി.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.കെ.വി.എസ് ജില്ല പ്രസിഡന്റ് കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ശശി, നാരായണൻ പരപ്പ,ബി.കൃഷ്ണൻ ബാര,തമ്പാൻ മടിക്കൈ,മിനി രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കാനത്തൂർ സ്വാഗതവും ശ്രീധരൻ ബളാൽ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം ഡോ.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഓമന ചെന്തളം,ശിവരാമൻ മേസ്ത്രി,സുജാത രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |