SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

ശാസ്ത്രോത്സവം ലോഗോ പ്രകാശനം

logo

കാഞ്ഞങ്ങാട്:സെപ്റ്റംബർ 25 ,26 തീയതികളിൽ ഹൊസ്ദുർഗ് യു.ബി.എം ചർച്ച് എൽ.പി സ്കൂളിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ലോഗോ പ്രകാശനം നടന്നു.സ്കൂളിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ വൈസ്ചെയർമാൻ ലതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ പി.അർജുനാണ് ലോഗോ രൂപകല്പന ചെയ്തത്.പബ്ലിസിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.ബിനു അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ ,പി.ടി.ഇ പ്രസിഡന്റ് ഡോ.സിദ്ധാർത്ഥ് രവീന്ദ്രൻ,സ്കൂൾ ഹെഡ്മാസ്റ്റർ എം,ടി,രാജീവൻ എന്നിവർ സംസാരിച്ചു..പബ്ലിസിറ്റി കൺവീനർ പി,സദല സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.രണ്ടുദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ഉപജില്ലയിലെ85 സ്കൂളുകളിൽ നിന്ന് ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL