SignIn
Kerala Kaumudi Online
Thursday, 03 September 2026 3.26 AM IST

റേഷൻ എംപ്ലോയിസ് യൂണിയൻ കൺവെൻഷൻ

citu

കാഞ്ഞങ്ങാട്:-താൽക്കാലിക റേഷൻ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്നും എ.പി.എൽ വിഭാഗങ്ങൾക്കുള്ള റേഷൻ വിഹിതം വർദ്ധിപ്പിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള റേഷൻ എംപ്ലോയീസ് യൂണിയൻ(സി ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാംങ്കോട്ട് എ.കെ.ജി സെന്ററിൽ കൺവെൻഷൻ സി ഐ.ടി.യു ജില്ലാ സെക്രട്ടറി പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ശരത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ.ഷൈജ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ.വി. രാഘവൻ, യൂണിയൻ ജില്ലാ ട്രഷറർ എൻ.ഗോപി, ലീല വെള്ളിക്കോത്ത് കെ.സുരേന്ദ്രൻ, എം.ദാമോദരൻ, ജോഷി ജോർജ്, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ജോഷി ജോർജ്ജ്(പ്രസിഡന്റ്), വി.സുധാകരൻ, എം.ദാമോദരൻ (വൈസ് പ്രസിഡന്റുമാർ),​ കെ.ശരത്ത്(സെക്രട്ടറി )​,​ ടി.വി.ശ്രീധരൻ, പി.വി.സുരേന്ദ്രൻ (ജോ.സെക്രട്ടറിമാർ),​എൻ. ഗോപി(ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL