SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

ഇ. പദ്മനാഭൻ അനുസ്മരണം

padma
ഇ. പദ്മനാഭൻ അനുസ്മരണ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളും ദീർഘകാലം യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച ഇ. പദ്മനാഭനെ കേരള എൻ.ജി.ഒ യൂണിയൻ അനുസ്മരിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ ഉദയൻ അനുസ്മരണ പ്രഭാഷണം നടത്തി. പയ്യന്നൂരിൽ ഏരിയ പ്രസിഡന്റ് എം.ടി ലിജുവും മെഡിക്കൽ കോളേജ് ഏരിയയിൽ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണനും തളിപ്പറമ്പിൽ ഏരിയ പ്രസിഡന്റ് മനീഷ് തമ്പാനും ശ്രീകണ്ഠപുരത്ത് ഏരിയ പ്രസിഡന്റ് കെ. അയ്യൂബും കൂത്തുപറമ്പിൽ ഏരിയ പ്രസിഡന്റ് പി. ഡോളിയും ഇരിട്ടിയിൽ ഏരിയ പ്രസിഡന്റ് ഷാജി മാവിലയും പതാക ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL