പയ്യാവൂർ: രാജ്യത്ത് കാർഷിക മുന്നേറ്റത്തിനു നേതൃത്വം നൽകിവരുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ പ്രതിനിധികൾക്ക് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം യാത്രയയപ്പ് നൽകി. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ,
ട്രഷറർ ഡി.പി. ജോസ്, വൈസ് ചെയർമാൻ സുനിൽകുമാർ, ജനറൽ സെക്രട്ടറി സുരേഷ്, സെക്രട്ടറി തങ്കച്ചൻ, കോ ഓർഡിനേറ്റർ അഡ്വ. മനോജ് മാത്യു തുടങ്ങിയവർ ഉൾപ്പെടുന്ന എഴുപത്താറംഗ സംഘമാണ് ബാലിയിലേക്ക് യാത്ര തിരിച്ചത്.
ബാലി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ക്ലാസുകൾക്കും പഠനങ്ങൾക്കും ശേഷം സംഘം 29ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തിനു പുറമേ കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |