ആലക്കോട്: പോഷൺ അഭിയാൻ 2.0, പോഷൺ 2026ന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പ് ഐ.സി.ഡി.എസ് തളിപ്പറമ്പ് അഡീഷണൽ 2വിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോഷൺ റാലി തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.ബി കൃഷ്ണൻകുട്ടി, ജോൺസൺ ചിറവയൽ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.എ റഹിം, ഫസീല ശംസീർ, സി.ഡി.പി.ഒ ആശ ബെറ്റ്സി, സൂപ്പർവൈസർമാരായ ഷൈന, കെ. സിന്ധു, സി. സിന്ധു, ശ്യാമള തായലേവീട്ടിൽ എന്നിവർ പ്രസംഗിച്ചു. അങ്കണവാടി വർക്കർമാരും ഹെൽപർമാരും റാലിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |