മട്ടന്നൂർ: കണ്ണൂർ ജില്ലാ ആംറസലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇരുപത്തി അഞ്ചാമത് ജില്ലാ തല പഞ്ചഗുസ്തി മത്സരങ്ങൾ ഞായറാഴ്ച മട്ടന്നൂർ മധുസൂദനൻ തങ്ങൾ യു.പി സ്‌കൂ ൾ ഓഡിറ്റൊറിയത്തിൽ നടക്കും. വി.കെ സനോജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത് അദ്ധ്യക്ഷത വഹിക്കും. കെ.വി മനോഹരൻ സ്വാഗതവും എൻ. ഫൈസൽ നന്ദിയും പറയും. ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കും. ജില്ലയുടെ വിവധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിൽ പരം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.വി മനോഹരൻ, വൈസ് പ്രസിഡന്റ് കെ.കെ വിനോദ്, സെക്രട്ടറി ഇൻ ചാർജ് എൻ. ഫൈസൽ, ഭരണ സമിതി അംഗം പി. ഷീജ എന്നിവർ പങ്കെടുത്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |