SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.22 AM IST

എം.ഡി.എം.എ കേസിൽ കൂട്ടുപ്രതികൾ പിടിയിൽ

sabira
അറസ്റ്റിലായ കെ. സാബിറ, സാവിയോ മാത്യു

അറസ്റ്റിലായത് യുവതിയും ആൺസുഹൃത്തും

ഇരിട്ടി: കൂട്ടുപുഴയിൽ 192 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായ കേസിൽ കൂട്ടുപ്രതികളെയും പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായി പൊലീസ് അന്വേഷിച്ചു വരുന്ന വടകര സ്വദേശിനി കരക്കാട്ടിന്റെ വീട്ടിൽ കെ. സാബിറ (36), ആൺസുഹൃത്ത് കോട്ടയം കടനാട് ചെമ്മായത്ത് മുളയ്ക്കൽ വീട്ടിൽ സാവിയോ മാത്യു (26) എന്നിവരെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 192 ഗ്രാം എം.ഡി.എം.എയുമായി ഉളിക്കൽ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുബഷീറിന് എം.ഡി.എം.എ എത്തിച്ചു നൽകിയത് സാബിറയാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ പണം എത്തിയത് സാവിയോ മാത്യുവിന്റെ അക്കൗണ്ടിലാണെന്നു കണ്ടെത്തിയതോടെയാണ് പൊലീസ് രണ്ടുപേരെക്കുറിച്ചും അന്വേഷണം നടത്തിയത്.

പോക്‌സോ കേസുമായി ബന്ധപ്പെട്ട് സാബിറ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റം വരുത്തി 'റോഷിനി സാവിയോ' എന്ന പേരിൽ ഇവർ ആൾമാറാട്ടം നടത്തി ഇറങ്ങി നടക്കുകയായിരുന്നു വെന്നും കർണാടകയിലും മിസോറാമിലുമുള്ള ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽനിന്ന് മിസോറാമിലേക്ക് കടക്കുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ അതിർത്തിയിൽവെച്ചാണ് ഇരുവരെയും ഇരിട്ടി പൊലീസ് പിടികൂടിയത്.

കണ്ണൂർ നാർക്കോട്ടിക് ഡിവൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ നിർദ്ദേശപ്രകാരം ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. ഉമേഷ്, പ്രൊബേഷൻ വനിതാ എസ്.ഐ ഭവിന, കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MDMA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL