SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

മാടായി ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം

sastra
മാടായി ഉപജില്ല കേരള സ്‌കൂൾ ശാസ്‌ത്രോത്സവം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: മാടായി ഉപജില്ല കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ശാസ്ത്ര മേള, ഗണിതശാസ്ത്ര മേള, പ്രവർത്തി പരിചയ മേള, ഐ.ടി മേള എന്നീ ഇനങ്ങളിലായി ഉപജില്ലയിലെ 96 സ്‌കൂളുകളിൽ നിന്നായി നാലായിരത്തോളം മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. മേളയുടെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. മേള ബുധനാഴ്ച വൈകുന്നേരം സമാപിക്കും. അനൂപ് മോഹൻ, അഡ്വക്കേറ്റ് കെ.വി രാധാകൃഷ്ണൻ, ടി.വി ചന്ദ്രൻ, കെ.എൻ ഗീത, റഷീദ ഒടിയിൽ, കെ. മുസ്തഫ ഹാജി, എസ്.വി.പി സക്കീന, ഡോക്ടർ സംഗീത, സഹീദ് കായിക്കാരൻ, ബഷീർ, അബ്ദുൽ ഹമീദ്, ഡോക്ടർ രാജേഷ്, മുഹമ്മദ് ഫാറൂക്ക്, സുബൈർ, കെ. ഉഷ, ബീരാൻ, അജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL