SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

എം.സി.എഫ് ഷെഡ് ഉദ്ഘാടനം

mcf
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് എം.സി.എഫിന്റെ വിപുലീകരിച്ച ഷെഡ് പഞ്ചായത്ത് പ്രസിഡന്റ് വി.ടി അമ്പു ഉദ്ഘാടനം ചെയ്യുന്നു

ഏഴിലോട്: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് എം.സി.എഫിന്റെ വിപുലീകരിച്ച ഷെഡ് കേരളസർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ മികച്ച സൗകര്യമുള്ള എം.സി.എഫായി തിരഞ്ഞെടുത്തിട്ടുള്ള കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് ചെരുപ്പ്, ബാഗ്, തുണി പോലുള്ള റിജക്ട് മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് ഒരു മുതൽക്കൂട്ടാണ് ഈ ഷെഡ്. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീശൻ പുളുക്കുൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചറുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി അമ്പു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്സൺ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഹരിതകർമ്മ സേന, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഹരിതകർമ്മസേന കൺസോഷ്യം സെക്രട്ടറി പി. പ്രസന്ന നന്ദി പറഞ്ഞു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് എം.സി.എഫിന്റെ വിപുലീകരിച്ച ഷെഡ് പഞ്ചായത്ത് പ്രസിഡന്റ് വി.ടി അമ്പു ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HARITHA KARMA SENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL