ഇരിട്ടി: പാസ്‌പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പൊലീസ് പിടികൂടി. ഇരിട്ടി മേലെ സ്റ്റാൻഡിൽ പാലത്തിന് സമീപത്തെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന സുമ വാനുവൽ (22) ആണ് പിടിയിലായത്.
വെസ്റ്റ് ബംഗാൾ സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡാണ് യുവതിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാസ്‌പോർട്ടോ വിസയോ ഇല്ലാതെയാണ് ഇവർ ഇന്ത്യയിൽ കഴിഞ്ഞിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഇരിട്ടി സി.ഐ കെ.വി. ഉമേഷ്, എസ്.എച്ച്.ഒ സി. സനീത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീനാഥ്, വനിതാ എസ്.ഐ ടി. സന്ധ്യ, എസ്.ഐ രാജു ജോസഫ്, എ.എസ്.ഐ ബിജു എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |