കൊല്ലം: അച്ഛന്റെ വഴിയെ ട്രാക്കിലെത്തിയ ജെ.നിവേദ് കൃഷ്ണയ്ക്ക് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കാഡോടെ സ്വർണം. പാലക്കാട് സ്വദേശിയായ നിവേദ് പത്തനംതിട്ടയ്ക്ക് വേണ്ടിയാണ് മത്സരിച്ചത്.
വേൾഡ് ജൂനിയർ, ജൂനിയർ ഏഷ്യ മത്സരങ്ങളിലെ സുവർണ ജേതാവായതിനാൽ സംസ്ഥാന മീറ്റിലേക്ക് നേരിട്ട് സെലക്ഷനായിരുന്നു. കഴിഞ്ഞ സ്കൂൾ കായികമേളയിൽ 100, 200 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു. ദേശീയതലത്തിൽ 200 മീറ്ററിൽ സ്വർണം, 4x100 മീറ്റർ റിലേയിൽ സ്വർണം, 100 മീറ്ററിൽ വെള്ളി എന്നിവയും നേടിയിട്ടുണ്ട്.
തൃശൂർ സെന്റ് തോമസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ നിവേദ് മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ പാലോട് റാക്കത്ത് വീട്ടിൽ ജ്യോതിപ്രകാശിന്റെയും വി.ആർ.ലിസയുടെയും മകനാണ്. ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജനൊപ്പം മുംബൈയിലെ റിലയൻസ് അക്കാഡമിയിലാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |