SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

മാടായി ഉപജില്ല സ്കൂൾ ശാസ്‌ത്രോത്സവം

madayi
മാടായി ഉപജില്ല കേരള സ്‌കൂൾ ശാസ്‌ത്രോത്സവ സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മാടായി ഉപജില്ല കേരള സ്‌കൂൾ ശാസ്‌ത്രോത്സവ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി അദ്ധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സത്യഭാമ, ജില്ലാ പഞ്ചായത്ത് മെമ്പർ സക്കറിയ, ബ്ലോക്ക് മെമ്പർ സറീന, മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ സംഗീത, സ്‌കൂൾ മാനേജർ സഹീദ് കായിക്കാരൻ, പി.ടി.എ പ്രസിഡന്റ് എം. അബ്ദുൽ ഹമീദ്, മദർ പി.ടി.എ പ്രസിഡന്റ് ഒ. ആയിഷാബി, പ്രിൻസിപ്പാൾ സി.സി ജ്യോതി, പ്രൈമറി എച്ച്.എം ഫോർ കൺവീനർ സന്ദീപ്, സ്‌കൂൾ കമ്മിറ്റി സെക്രട്ടറി അസ്ലം എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സുബൈർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സുധീർകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL