SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

പ്രതിഷേധ പ്രകടനവും പൊതുയോഗവും

cpi
സി.പി.ഐ പ്രതിഷേധ പ്രകടനം

കാഞ്ഞങ്ങാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗൺസിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം. അസിനാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എസ് കുര്യാക്കോസ്, എം. കുമാരൻ, പി. വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, പാർട്ടി മണ്ഡലം സെക്രട്ടറിമാരായ എൻ. ബാലകൃഷ്ണൻ, ബിജു ഉണ്ണിത്താൻ, എൻ. പുഷ്പരാജൻ, എസ്.ഐ വി. വിജയരാജ്, അഖിലേന്ത്യാ കിസാൻ സഭാ നേതാക്കളായിട്ടുള്ള കെ.പി സഹദേവൻ, കെ. കുഞ്ഞിരാമൻ,.എ. ദാമോദരൻ, മഹിളാസംഘം ജില്ലാ പ്രസിഡന്റ് രേണുക ഭാസ്‌കരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജി. വിഷ്ണു എന്നിവർ പ്രസംഗിച്ചു. വി. രാജൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL