കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാത കൈയേറി കൂറ്റൻ പരസ്യ ബോർഡ് വെച്ച് യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻ.എം.ആർ.പി.സി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധ ധർണ്ണ എൻ.എം.ആർ.പി.സി ചെയർമാൻ അഡ്വക്കറ്റ് റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ, വി. ദേവദാസ്, കെ.പി. ചന്ദ്രാംഗദൻ, ടി. വിജയൻ, ചന്ദ്രൻ മന്ന, ഷൈജു ജെയ്സൺ, പ്രകാശൻ കണ്ണാടിവെളിച്ചം, വിജയൻ കൂട്ടിനേഴത്ത്, ജമാൽ സിറ്റി, ശശീന്ദ്രൻ ചാല, ടി. സുരേഷ് കുമാർ, സി.കെ. ജിജു, ഗഫൂർ കാവിൻമൂല, അസീസ് വടക്കുമ്പാട്, കെ. മോഹനൻ, രാധാകൃഷ്ണൻ കടൂർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |