
കണ്ണൂർ: വികേന്ദ്രീകൃതാസൂത്രണത്തിലും പ്രാദേശിക സ്വയംഭരണത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുൻ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. കണ്ണൂർ പരിഷത്ത് ഭവനിൽ 'അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഇനി എങ്ങോട്ട്?' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ സി പി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ശിവകുമാർ മുഖ്യവിഷയ അവതരണം നടത്തി. എ.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന സംവാദത്തിൽ കെ.കെ.രവി, സി പ്രദീപ്, യു.ജനാർദ്ദനൻ ), സിപി.ലക്ഷ്മിക്കുട്ടി , ഏഴിൽ രാജ്, രജി , രത്ന ടീച്ചർ (മയ്യിൽ), പി.വി.രത്നാകരൻ, ജയപ്രകാശ് പന്തക്ക, പി.വി.ജയശ്രീ, ബിജു നെടുവാലൂർ , എം.ദിവാകരൻ, പി.പി.ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |