
കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി അലാമിപള്ളിയിൽ 23 മുതൽ 25 വരെ സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ പന്തലിന്റെ കാൽനാട്ടൽ കാഞ്ഞങ്ങാട് നഗരസഭ നഗരസഭ വി.വി.രമേശൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതോളം പുസ്തക സ്റ്റാളുകൾ നഗരിയിലുണ്ടാകും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ, പ്രസിഡന്റ് സുനിൽ പട്ടേന, വൈസ് പ്രസിഡന്റ് സി.വി.വിജയരാജ്, കെ.വി.ജയപാൽ, സുനീഷ് കക്കാട്ടി, പി.സുശാന്ത്, കെ.കെ.രാഘവൻ, ജയൻ മടിക്കൈ, കെ.പി.ജ്യോതിഷ്, കെ.പി.ഹരീന്ദ്രൻ, കെ.സുകുമാരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |