
മാഹി: എക്സൽ പബ്ലിക് സ്കൂൾ ജൂനിയർ സ്പോർട്സ് ഡേ സ്കൂളിലെ പുതിയ ഇൻഡോർ ഗ്രൗണ്ടിൽ നടന്നു. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് കായികമേള സംഘടിപ്പിച്ചത്.
വി.രാജ അവാർഡ് ജേതാവ് അനാമിക അനിഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും അരങ്ങേറി. പ്രിൻസിപ്പൽ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. കൃപേഷ് സംസാരിച്ചു.
എൽ.കെ.ജി വിദ്യാർഥികളുടെ ഡംബെൽ ഡ്രിൽ, മൂന്നും നാലും ക്ലാസുകളിലെ വിദ്യാർഥികളുടെ ഹൂപ്പ്സ്എയറോബിക്സ്, അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ എയറോബിക്സ് എന്നിവ കായികമേളയ്ക്ക് മിഴിവേകി.ശിവാനി ശ്രീനിത്ത് സ്വാഗതവും ആദം അബ്ദുല്ല അസ്കർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |