SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

പ്രവേശനപരീക്ഷാ പരിശീലനത്തിന് തുടക്കം

sivil-sirvice

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ചേഞ്ചിന്റെ ഭാഗമായി സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന്റെ പ്രവേശന പരീക്ഷയും വിശദമായ ഓറിയന്റേഷൻ പ്രോഗ്രാമും
തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി
ഉമേഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.ടി കെ.ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അനുരാധ
സംസാരിച്ചു.പ്രൈംജി മാസ്റ്റർ സ്വാഗതം പറഞ്ഞു. തുടർന്ന് പാത്ത്‌വേ ഐ.എ.എസ് അക്കാഡമിയുടെ
നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾക്കായി വിശദമായ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസും നടന്നു.
ഫാക്കൾട്ടി ഫസൽ ക്ലാസെടുത്തു.സാധാരണക്കാരായ വിദ്യാർത്ഥികളുടെ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യത്തോടെയാണ് മണ്ഡലത്തിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL