
കണ്ണൂർ : സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായുള്ള പിങ്ക് മാസാചരണത്തോടനുബന്ധിച്ച് കണ്ണൂർ ആസ്റ്റർമിംസ് ഷീ റൈഡ് ബൈക്ക് റാലി സംഘടിപ്പിച്ചു. ചലച്ചിത്ര താരം അനഘ നാരായണൻ ഷീ റൈഡിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആസ്റ്റർ മിംസ് കണ്ണൂർ സി.എം.എസ് ഡോ.മുരളി ഗോപാൽ, എച്ച്.ഒ.ഡി ആൻഡ് സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോ.മനുപ്രസാദ്, കേരള ഗ്രാമീണ ബാങ്ക് ചീഫ് മാനേജർമാരായ ആർ.മനീഷ് കുമാർ ആർ, കെ.ദിബിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.ആർ.എഫ് വുമൺ ഓൺ വീൽസ് തുടങ്ങി നിരവധി വനിതാ റൈഡർമാർ റാലിയിൽ പങ്കെടുത്തു. കണ്ണൂർ മിംസിൽ ആരംഭിച്ച റാലി നടാൽ, തോട്ടട , താഴെ ചൊവ്വ, മേലേചൊവ്വ, പള്ളിക്കുന്ന് വഴി, പയ്യാമ്പലം ബീച്ചിൽ അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |