SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

പാനൂരിൽ സഹകരണ കായിക മേള

sports

പാനൂർ:സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂനിയന്റെ നേതൃത്വത്തിൽ പാനൂരിൽ നടക്കുന്ന കായിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം പാനൂർ ബിൽഡിംഗ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ ചെയർമാൻ സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കുത്തുപറമ്പ് സഹകരണ അസി.രജിസ്ട്രാർ എ.സന്തോഷ് കുമാർ, പാനൂർ ബിൽഡിംഗ് സൊസൈറ്റി പ്രസിഡന്റ് കെ.രവീന്ദ്രൻ പാനൂർ യൂനിറ്റ് ഇൻസ്‌പെക്ടർ എൻ.ഷിജിത്ത്, സഹകരണ യൂണിയൻ അംഗം പി.സരോജിനി എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികൾ:കെ.രവീന്ദ്രൻ (ചെയർമാൻ),എൻ.ഷിജിത്ത് (കൺവീനർ). കമ്പവലി ,മ്യൂസിക്കൽ ചെയർമത്സരം നവംബർ 8 ന് പാനൂർ ഹയർ സെക്കന്ററി സ്‌ക്കൂൾ ഗ്രൗണ്ടിലും
ഫുട്‌ബോൾ മത്സരം നവംബർ 14ന് മോന്താൽ ടെൻ സ്‌പോർട്സ് ടർഫിലും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL