
ഇരിട്ടി:ഇരിട്ടി നഗരസഭ കേരളോത്സവം സ്വാഗതസംഘ രൂപികരണയോഗം നഗരസഭ ഹാളിൽ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വിദ്യാദ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാജൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ.ഷൈജു , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ധനിഷ, യൂത്ത് കോ-ഓഡിനേറ്റർ അശ്വിൻ കാരായി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ.അലി അസ്ക്കർ സ്വാഗതം പറഞ്ഞു.
നവംബർ 1 മുതൽ 22 വരെ വിവിധ മത്സരങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഫുട്ബാൾ, അതലറ്റിക് മത്സരങ്ങൾവള്ള്യാട് ഗ്രൗണ്ടിലും, ക്രിക്കറ്റ് എം.ജി കോളേജ് ഗ്രൗണ്ടിലും, വോളിബാൾ നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻഡിലും, ഷട്ടിൽ ഇരിട്ടി എം.എസ് ഇൻഡോർ ഗ്രൗണ്ടിലും കലാമത്സരങ്ങൾ ചാവശ്ശേരി മിനിസ്റ്റേഡിയത്തിലും നടത്താനും യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |