SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

രണ്ടാം ദിനവും കൈയടക്കി കാസർകോട്

shivanya

നീലേശ്വരം : പ്ലസ്ടു പരീക്ഷ നടത്തിപ്പ് സമയക്രമം തെറ്റിച്ചെങ്കിലും ജില്ലാ സ്കൂൾ കായികമേളയിലെ മത്സരാവേശം ഒട്ടും ചോർന്നില്ല. രണ്ടാം ദിനത്തിൽ 37 മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 സ്വർണം, 9 വെള്ളി, 7 വെങ്കലം ഉൾപ്പെടെ 80 പോയിന്റുമായി കാസർകോട് ഉപജില്ല ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഏഴ് സ്വർണം, 4 വെള്ളി, 6 വെങ്കലം ഉൾപ്പെടെ 59.5 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടും 5 സ്വർണം, 7 വെള്ളി, 2 വെങ്കലം ഉൾപ്പെടെ 56 പോയിന്റുമായി മഞ്ചേശ്വരം മുന്നാം സ്ഥാനത്തുമാണ്. ഏഴ് സ്വർണം, 5 വെള്ളി, 5 വെങ്കലവുമായി 55 പോയിന്റോടെ ചെറുവത്തൂർ നാലാമതും 53 പോയിന്റുമായി ബേക്കൽ ഉപജില്ല അഞ്ചാമതുമെത്തി. കുമ്പള,​ചിറ്റാരിക്കാൽ ഉപജില്ലകളാണ് ആറും ഏഴും സ്ഥാനത്ത്.

ഇന്ന് സമാപിക്കും

രാവിലെ 7 മണിക്ക് 5000, 3000 മീറ്റർ നടത്ത മത്സരങ്ങളോടെ സമാപനദിനത്തിലെ മത്സരങ്ങൾ ആരംഭിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ 400, 800 മീറ്റർ ഓട്ടം. ഡിസ്കസ്ത്രോ, ഷോട്പുട്ട്, ഹാർമർത്രോ, ജാവലിൻ, പോൾവാൾട്ട്, ലോങ് ജന്പ്‌, ഹൈജന്പ്‌, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലായി 40 മത്സരങ്ങൾ നടക്കും

സ്കൂളുകളിൽ കുട്ടമത്ത് ജി.എച്ച്.എസ്.എസ്

സ്കൂളുകളിൽ 4 സ്വർണം, ഒരു വെങ്കലം എന്നിവയടക്കം 21 പോയിന്റോടെ കുട്ടമത്ത് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. രണ്ട് സ്വർണം, 2 വെള്ളി, ഒരു വെങ്കലം എന്നിവയോടെ 17 പോയിന്റുമായി ചെമ്മനാട് ജി.എച്ച്.എസ്.എസ് രണ്ടും 2 സ്വർണവും, ഒരു വെള്ളി, ഒരു വെങ്കലവും എന്നിവയോടെ 14 പോയിന്റുമായി കുമ്പള ജി.എച്ച്.എസ്.എസും, കോട്ടിക്കുളം നൂറുൽ ഹുദ ഇ.എം.എച്ച്.എസും മൂന്നാം സ്ഥാനത്തുമാണ്. പതിമൂന്ന് പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ , എട്ട് വീതം പോയിന്റ് നേടി ഉദുമ ജി.എച്ച്.എസ്.എസ് കോടേീത്ത് ഡോ.അബേദ്കർ ജി.എച്ച്.എസ്.എസ്, ദേലംപാടി ജി.വി.എച്ച്.എസ്.എസ്, ആർ.എച്ച്.എസ്.എസ് നീലേശ്വരവും തൊട്ടുപിന്നിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL