SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

സ്ഥലംമാറ്റ സാദ്ധ്യത മങ്ങി ആശങ്കയിൽ അദ്ധ്യാപകർ

teacher

കണ്ണൂർ: അദ്ധ്യാപകരുടെ ഈ വർഷത്തെ സ്ഥലംമാറ്റ സാദ്ധ്യത മങ്ങിയതോടെ ഒരു വിഭാഗം അദ്ധ്യാപകരിൽ ആശങ്ക.. മേയിൽ പുറത്തിറങ്ങേണ്ട സ്ഥലം മാറ്റ ഉത്തരവ് ഈ വർഷം ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. സെൻസസ് നടപടിക്രമങ്ങളുടെ ഭാഗമായ നിയന്ത്രണമുള്ളതിനാലാണ് ഇക്കുറി സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കാതിരുന്നത്. അതെസമയം പ്രൈമറി, ഹൈസ്‌കൂൾ പ്രധാദ്ധ്യാപക സ്ഥാനക്കയറ്റവും തസ്തികനഷ്ടം ഉണ്ടായവരുടെ സ്ഥലം മാറ്റവും കൃത്യമായി നടന്നിരുന്നു.

സ്ഥലംമാറ്റ നടപടി ഇല്ലാത്തതിൽ സംഘടനകൾ ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 23ന് അന്തിമ സ്ഥലം മാറ്റ ഉത്തരവ് നിലവിൽ വരുന്ന വിധം പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ 2025ലെ അന്തർജില്ല സ്ഥലം മാറ്റ നടപടി പൂർത്തിയാക്കിയാൽ മാത്രമേ ഈ വർഷത്തെ ജില്ലാതല സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കാൻ പാടുള്ളുവെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത് തിരിച്ചടിയായി. അന്തർ ജില്ല സ്ഥലം മാറ്റ ഉത്തരവ് 26ന് ശേഷമേ പുറത്തിറങ്ങാൻ സാദ്ധ്യതയുള്ളൂ. ഇതിന് ശേഷമേ ജില്ലാതല സ്ഥലംമാറ്റം നടത്താൻ സാധിക്കുകയുള്ളു. ഇങ്ങനെ വരുമ്പോൾ നവംബർ ആദ്യവാരം മാത്രമേ ജില്ലാതല സ്ഥലം മാറ്റം നടക്കുകയുള്ളൂ. നവംബർ മുതൽ സെൻസസ് രണ്ടാം ഘട്ടത്തിന്റെ പരിശീലനം ആരംഭിക്കുമെന്നതിനാൽ 2026ലെ അദ്ധ്യാപകരുടെ ജില്ലാതല സ്ഥലം മാറ്റം ഫലത്തിൽ ഇല്ലാതാവും.

ഇഷ്ടവിദ്യാലയത്തിൽ നിന്നും വിരമിക്കാനാകില്ല

പൊതു സ്ഥലംമാറ്റം നടക്കാതിരുന്നാൽ 15 വർഷത്തിൽ കൂടുതൽ സർവീസുള്ള അദ്ധ്യാപകർക്ക് പോലും വിരമിക്കുന്നതിന് മുമ്പ് സൗകര്യപ്രദമായ വിദ്യാലയങ്ങളിലേക്കുള്ള സ്ഥലംമാറ്റം ഇല്ലാതാവും.പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിച്ച പല വിദ്യാലയങ്ങളിലും ഇതിനിടെ പി.എസ്.സി വഴി നിയമനം നേടിയവരും തസ്തിക നഷ്ടം സംഭവിച്ചവരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരുടെ നിയമന ഉത്തരവിൽ 2026ലെ പൊതു സ്ഥലംമാറ്റത്തിന് വിധേയമായിരിക്കും നിയമനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL