SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

മത്സ്യത്തൊഴിലാളി കോൺ. നൈറ്റ് മാർച്ച്

nightmarch
മത്സ്യത്തൊഴിലാളി കോൺഗ്രസ് നൈറ്റ് മാർച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തികൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി. മാർച്ചും പൊതുയോഗവും ജില്ലാ പ്രസിഡന്റ് കെ.കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി ശശിധരൻ, ആർ. ഗംഗാധരൻ, വി.ആർ വിദ്യാസാഗർ, കെ മനോഹരൻ, പ്രദീപൻ തുരുത്തി, മുത്തൽ കണ്ണൻ, ശംഭു ബേക്കൽ, ജി. കവിത, സീനിയർ സീറ്റിസൺ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി. ഗോപി, ബാബു മുത്തല, രാജേഷ് കീഴൂർ, സുധീന്ദ്രൻ, അനിൽ വാഴുന്നോറടി, സീമ, രഞ്ചിഷ കസമ്പ, ശൈലജ, മുരളി മുട്ടത്ത്, ദാമോദരൻ മുട്ടത്ത്, സുരേന്ദ്രൻ, ദിനേശൻ, സെക്കുഞ്ഞി, മുകുന്ദൻ കസബ, രാജൻ കീഴൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FISHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL