SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

പയ്യാവൂർ ഫെസ്റ്റിന് തുടക്കമായി

payya
പയ്യാവൂർ ഫെസ്റ്റ് അഖില കേരള നാടകോത്സവം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: വൈ.എം.സി.എ പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ഫെസ്റ്റ് അഖില കേരള നാടകോത്സവം ചേരിക്കത്തടം ഗ്രൗണ്ടിൽ ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിജു അഗസ്റ്റിൻ കുന്നുമ്മേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബെന്നി ജോൺ ചേരിക്കത്തടത്തിൽ ആമുഖ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എം.എൽ.എ വിശിഷ്ടാതിഥിയും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി മുഖ്യാതിഥിയുമായി. ട്രഷറർ മാത്യു അഗസ്റ്റിൻ പ്രസംഗിച്ചു. കലാഭവൻ മണി അനുസ്മരണത്തിന്റെ ഭാഗമായി നാടൻപാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങും സംഘവും 'മണിമുഴക്കം' നാടൻപാട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മലയാളനാടകവേദിയുടെ 'ഒരു സുന്ദര ദിവസം' നാടകം അരങ്ങേറി. ഇന്ന് അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം 'കളം' വേദിയിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL