SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

മാടായി കലോത്സവം വിളംബരമായി

vilambara
മാടായി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി പിലാത്തറയിൽ നടത്തിയ വിളംബര ഘോഷയാത്ര

പിലാത്തറ: ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 9 മുതൽ 13 വരെ നടക്കുന്ന മാടായി ഉപജില്ല കലോത്സവത്തിനു മുന്നോടിയായി പിലാത്തറയിൽ വർണ്ണ ശബളമായ വിളംബര ഘോഷയാത്ര നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ളാഷ്‌മോബ് അരങ്ങേറി. വിളംബര ഘോഷയാത്രക്ക് മുൻ എം.എൽ.എ ടി.വി രജേഷ്, ജില്ലാ പഞ്ചായത്തംഗം പി.വി ജയശ്രീ, സംഘാടക സമിതി ചെയർമാൻ സനൂപ് മോഹൻ, സംഘാടകസമിതി വർക്കിംഗ് ചെയർമാൻ സി.പി ഷിജു, ജനറൽ കൺവീനർ ഡോ. എൻ രജേഷ്, കൺവീനർ എം. സുനിൽകുമാർ, മാടായി ഉപജില്ല എ.ഇ.ഒ ഡോ. കെ.കെ.പി സംഗീത, കെ. രഞ്ചിത്ത്, രജേഷ് പയ്യരട്ട, ഡോ. കെ. ഷിബു, കെ. രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL