കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹോപ്കിൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് പ്രശസ്ത എഴുത്തുകാരൻ പി.വി ഷാജികുമാർ നിർവ്വഹിക്കും. മാനേജർ ഫാ. രാജു അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഫാദർ ജോസ് പിട്ടാപ്പിള്ളിൽ, ഫാദർ റോയ് അലക്സ്, പ്രിൻസിപ്പൽ സുനിൽ സെബാസ്, ഹെഡ്മാസ്റ്റർ ടോംസൻ ആന്റണി, പി.ടി.എ പ്രസിഡന്റ് ഷിജിൻ മാണിയത്ത്, എം.പി.ടി.എ പ്രസിഡന്റ് അനീഷ സോമനാഥ് എന്നിവർ പങ്കെടുക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ റഫറൻസ്, കഥ, കവിത, നോവൽ, ഉപന്യാസം, യാത്രാവിവരണം, ബാലസാഹിത്യം, നാടകം എന്നീ വിഭാഗങ്ങളിലായി പതിനായിരത്തിലേറെ പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പുസ്തകങ്ങളുടെ ക്രമീകരണത്തിനും വായനയ്ക്കുമായി അത്യാധുനിക സൗകര്യങ്ങളാണ് ഹോപ്കിൻസ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |