ഇരിട്ടി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ഇരിട്ടി ബ്ലോക്ക് വാർഷിക സമ്മേളനവും കുടുംബസംഗമവും പുന്നാട് എൽ.പി സ്കൂൾ ഹാളിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് എം. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് സെക്രട്ടറി രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘ് ജില്ലാ ബൗദ്ധിക് പ്രമുഖ് രൂപേഷ് മുഖ്യഭാഷണം നടത്തി. നഗരസഭാ കൗൺസിലർ എം. പ്രജീഷ്, ബി.എം.എസ് ഇരിട്ടി മേഖലാ സെക്രട്ടറി പി.വി പുരുഷോത്തമൻ, ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി. രജീഷ്, എൻ.ടി.യു ഉപജില്ലാ ജോയിന്റ് സെക്രട്ടറി സി.പി ദിജു, ഇരിട്ടി ബ്ലോക്ക് പ്രഭാരി എം. മോഹനൻ, പി.എം രാജേഷ്, കെ. സന്തോഷ് കുമാർ, വി.വി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |