SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

കൊട്ടിയൂരിലെ ആചാരലംഘനം; കളക്ടർക്ക് നിവേദനം നൽകി

kottiyur
കൊട്ടിയൂരിലെ ഭക്തജനപ്രതിനിധി സംഘം കളക്ടർക്ക് നിവേദനം നൽകാൻ കണ്ണൂരിൽ എത്തിയപ്പോൾ

കൊട്ടിയൂർ: ആയില്യാർ കാവിലെ മരം മുറി ഉൾപ്പെടെ ഉള്ള ആചാര ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തജനപ്രതിനിധി സഭയുടെ നിവേദക സംഘം ജില്ലാകളക്ടറെയും ദേവസ്വം ട്രസ്റ്റി ബോർഡിലെ സംസ്ഥാന സർക്കാർ പ്രതിനിധിയെയും സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. ക്ഷേത്രം തന്ത്രിയും അടിയന്തര യോഗം അദ്ധ്യക്ഷനും ഉൾപ്പെടെ ആചാര ലംഘനങ്ങളുടെ ഗൗരവം അവതരിപ്പിച്ചിട്ടും ദേവപ്രശ്ന ചിന്ത നടത്താൻ തയ്യാറാകാത്ത അധികാരികളുടെ നിലപാട് സംശയജനകമാണ്. ആഭ്യന്തര അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. ഭക്തജനപ്രതിനിധി സഭ അദ്ധ്യക്ഷൻ പി.എസ് മോഹനൻ, കൊട്ടിയൂർ മാതൃ സമിതി പ്രസിഡന്റ് നിർമ്മല അനിരുദ്ധൻ, കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജോയിന്റ് സെക്രട്ടറി പ്രകാശൻ മേലൂർ, ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി വി.പി സുരേഷ് കുമാർ എന്നിവരാണ് കളക്ടർക്ക് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL