കാഞ്ഞങ്ങാട്: ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കാർണിവൽ സംഘടിപ്പിച്ചു. വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന പരിപാടി സിനിമാതാരം എ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും നാടൻ പാട്ട് കലാകാരനുമായ ശ്രീഹരി മുഖ്യാതിഥിയായി. സംഘാടകസമിതി ചെയർമാൻ കെ.വി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് തേജസ്, ഏരിയ ജോയിന്റ് സെക്രട്ടറി തേജലക്ഷ്മി, വില്ലേജ് കോഡിനേറ്റർ സുരേന്ദ്രൻ, വില്ലേജ് പ്രസിഡന്റ് ആര്യനന്ദ, പ്രഭാകരൻ ചാലിങ്കാൽ, സി.വി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് കൺവീനർ എ. പവിത്രൻ സ്വാഗതവും സെക്രട്ടറി അനുപമ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീഹരിയുടെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാലസംഘത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഇ.കെ നായനാരുടെ ഫോട്ടോ വെച്ചുള്ള സെൽഫി പോയിന്റ് ആവേശമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |