കാഞ്ഞങ്ങാട്: അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ കാഞ്ഞങ്ങാടിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ആംബുലൻസ് സമർപ്പണം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു. ചെയർമാൻ ഹനീഫ ഡൽഹി അദ്ധ്യക്ഷത വഹിച്ചു. റസാക്ക് ഉസ്താദ് ദുആയ്ക്ക് നേതൃത്വം നൽകി. വൈസ് ചെയർമാൻ സാദിഖ് പടിഞ്ഞാർ, എം.കെ അബ്ദുള്ള, എം.കെ റഷീദ്, കെ.പി ഇബ്രാഹിം, ടി.കെ ഇബ്രാഹിം, അസീസ് ആറങ്ങാടി, ടി.കെ സുമയ്യ, ടി. അന്തുമാൻ, എം.കെ അബ്ദുൾ റഹ്മാൻ, മുഖ്യ രക്ഷാധികാരി പി.വി.എം കുട്ടി ഹാജി, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ടി.കെ ഷുഹൈബ്, അസ്ലം പടിഞ്ഞാർ, കൺവീനർ ടി.കെ സമീർ, പി സാദിഖ്, അസ്ലം ഞാണിക്കടവ്, ടി.കെ അബ്ദുൾ ഖാദർ, ടി.കെ റാഷിദ്, പി.വി സിയാദ്, അബ്ദുൽ റഹ്മാൻ പ്രസംഗിച്ചു. ടി.കെ. അബ്ദുൾ റസാഖ് സ്വാഗതവും മുഹമ്മദ് ടി.കെ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |