SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

കാലിക്കടവിൽ രമ്യാ നാടകോത്സവം

drama
രമ്യാ നാടകോത്സവം

തൃക്കരിപ്പൂർ: കാലിക്കടവ് രമ്യ ഫൈൻ ആർട്സ് സൊസൈറ്റി ഒമ്പതാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 27 മുതൽ 31 വരെ രമ്യ ഫാസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നതിന് ഒരുക്കങ്ങളായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാളെ വൈകീട്ട് ഏഴിന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് രംഗമിത്രയുടെ മഴവില്ല്, 28ന് വടകര വരദയുടെ അമ്മ മഴക്കാറ്, 29ന് കൊട്ടാരക്കര ആശ്രയയുടെ കനൽക്കാറ്റ്, 30ന് കൊല്ലം ആവിഷ്‌കാരയുടെ സൈക്കിൾ, 31ന് കൊച്ചിൻ കേളിയുടെ പാട്ടുപെട്ടി എന്നീ നാടകങ്ങൾ അരങ്ങേറും. മികച്ച നാടകത്തിന് രമ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉപഹാരം നൽകും. വാർത്താ സമ്മേളനത്തിൽ എൻ. രവീന്ദ്രൻ, കെ. ശ്രീകുമാർ, എം.വി ജനാർദ്ദനൻ, എം.കെ രാജശേഖരൻ, കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL