SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

സമര പ്രഖ്യാപന കൺവെൻഷൻ

convention
സമരപ്രഖ്യാപന കൺവെൻഷൻ കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സഹകരണ മേഖലയെ സംരക്ഷിക്കുക, സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സഹകരണ ജീവനക്കാർ സംസ്ഥാന വ്യാപകമായി ഈ മാസം 25ന് പണിമുടക്കി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. സമരത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളിൽ പൊതുയോഗവും നടത്തും. കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. മനോജ് കുമാർ അദ്ധ്യക്ഷനായി. കെ. ജയകല, എം. ജ്യോതിബാസു, ടി.പി രാജേഷ്, പി. ബിന്ദു, എം.വി ബാലചന്ദ്രൻ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.കെ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SAMARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL