SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

buil
നവീകരിച്ച മൃഗാശുപത്രി കെട്ടിടം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: പെരിയ ഗവൺമെന്റ് മൃഗശുപത്രിയുടെ നവീകരിച്ച കെട്ടിടോദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ് അദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിന്ദു മുഖ്യാതിഥിയായി, വാർഡ് മെമ്പർ ഉഷ എൻ. നായർ സ്വാഗതവും ഡോ. വിക്രം കൃഷ്ണൻ നന്ദിയും പറഞ്ഞു. കാസർകോട് ചീഫ് വെറ്ററിനറി ഓഫീസർ ബീറ്റു, ബ്ലോക്ക് മെമ്പർ സിന്ധു പദ്മനാഭൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ദീപ മണികണ്ഠൻ, ഷാഫ, മിനി, മെമ്പർമാരായ വേണു, ശോഭന, ഗംഗാധരൻ, രതീഷ്, രേഖ, നളിനി, സുനിത, സന്തോഷ് കുമാർ, മുൻ വാർഡ് മെമ്പർ രാമകൃഷ്ണൻ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് എൻജിനീയർ ടി.വി രമ്യ സംസാരിച്ചു. ഡോ. എം. സഹന ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL